വഖഫ് ബോർഡിനെ പ്രഫഷണലാക്കുന്നു

വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ഭേ​​​ദ​​​ഗ​​​തി ജോ​​​യി​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി മു​​​ടി​​​നാ​​​രി​​​ഴ​​​കീ​​​റി പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ധി​​​കം വൈ​​​കാ​​​തെത​​​ന്നെ അ​​​നു​​​കൂ​​​ല​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും എ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഒ​​​രു മു​​​സ്‌​​ലിം മ​​​തവി​​​ശ്വാ​​​സി​​​യാ​​​ണ് ഞാ​​​ൻ. ഒ​​​രു​​​പ​​​റ്റം സ​​​മ്പ​​​ന്ന സ​​​വ​​​ർ​​​ണ മു​​​സ്‌​​ലിം ഭൂ​​​മാ​​​ഫി​​​യാ പ്ര​​​മാ​​​ണി​​​മാ​​​രു​​​ടെ കൈ​​യി​​ൽ​​​നി​​​ന്ന് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നെ​​​യും സ്വ​​​ത്തി​​​നെ​​​യും മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല്.

വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​ള്ളാഹു​​​വി​​​നു ന​​​ൽ​​​കു​​​ന്ന കാ​​​ണി​​​ക്ക​​​യാ​​​ണ​​​ല്ലോ വ​​​ഖ​​​ഫ് സ്വ​​​ത്ത്.18 കോ​​​ടി ഇ​​​ന്ത്യ​​​ൻ മു​​​സ്‌​​ലിം​​​ക​​​ൾ​​​ക്കും സ​​​ർ​​​വോ​​​പ​​​രി ഈ ​​​രാ​​​ജ്യ​​​ത്തി​​​നാ​​​കെ​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട കോ​​​ടാ​​​നു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്ത് കൈ​​യേ​​റി​​​യ ദീ​​​നി​​​ന്‍റെ ശ​​​ത്രു​​​ക്ക​​​ളു​​​ടെ കൈ​​യി​​​ൽ​​നി​​​ന്ന് സ്വ​​​ത്ത് സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ധീ​​​ര​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ് ഈ ​​​ബി​​​ല്ല്.

ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​മ്പ് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​ക്ക​​​ടു​​​ത്ത് ഒ​​​രു മ​​​ഹ​​​ല്ലി​​​ൽ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും കു​​​റെ മു​​​സ്‌​​ലിം കു​​​ടും​​​ബ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ പൊ​​​രി​​​ഞ്ഞ അ​​​ടി ന​​​ട​​​ന്നു. മോ​​സ്കി​​ന്‍റെ ചു​​​റ്റു​​​മു​​​ള്ള വ​​​ഖ​​​ഫ് സ്വ​​​ത്ത് പ​​​ഴ​​​യ മ​​​ഹ​​​ല്ല് ക​​​മ്മി​​​റ്റി പ്ര​​​മാ​​​ണി​​​മാ​​​ർ ക​​​ള്ള​​രേ​​​ഖ ഉ​​​ണ്ടാ​​​ക്കി മ​​​റി​​​ച്ചു​​വി​​​റ്റ​​​താ​​​ണു സം​​​ഭ​​​വം.

ഇ​​​തു​​​പോ​​​ലെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രു കൃ​​​ഷി​​​ക്കാ​​​ര​​​ൻ അ​​​യാ​​​ളു​​​ടെ സ്ഥ​​​ലം വി​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​മ്പോ​​ഴാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത് അ​​​യാ​​​ളു​​​ടെ സ്വ​​​ത്തും ആ ​​​ഗ്രാ​​​മ​​​ത്തി​​​ലെ ശി​​​വ​​​ക്ഷേ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടെ വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്ന്.

2000 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ക്ഷേ​​​ത്രം​​​ എ​​​ങ്ങ​​​നെ​​​യാ​​​ണ് മു​​​സ്‌​​ലിം​​ക​​​ളു​​​ടേ​​​താ​​​വു​​​ക?

ഇ​​​നി മ​​​റ്റൊ​​​രു ക​​​ഥ പ​​​റ​​​യാം; ന​​​മ്മു​​​ടെ തൊ​​​ട്ട​​​ടു​​​ത്ത ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ വി​​​ശേ​​​ഷി​​​ച്ച് മൈ​​​സൂ​​രു, ബം​​ഗ​​ളൂ​​രു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 26,000 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഇ​​​തു​​​പോ​​​ലെ കൈ​​യേ​​​റി​​​യ​​​ത്. അ​​​തി​​​ൽ ഒ​​രു​​ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വ​​​ഖ​​​ഫ് സ്വ​​​ത്ത് കൈ​​യേ​​​റി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​ഗ് കോ​​​ള​​​ജ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഇ​​​തു​​​പോ​​​ലെ ഇ​​​ന്ത്യ​​​യി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ട്.

ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ൾ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണകാ​​​ല​​​ത്ത് ഞാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​താ​​​ണ്. പ​​​ക്ഷേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നോ കോ​​​ട​​​തി​​​ക്കോ ആ​​​ർ​​​ക്കും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത അ​​​മി​​​താ​​​ധി​​​കാ​​​ര കേ​​​ന്ദ്ര​​​മാ​​​ണ് ബോ​​​ർ​​​ഡ്!

എ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചു?

അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ മു​​​സ്‌​​ലിം പ്രീ​​​ണ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ചെ​​​യ്ത ദ്രോ​​​ഹം. വ​​​ഖ​​ഫ് ​ബോ​​​ർ​​​ഡി​​​ന് ഏ​​​ത് ഭൂ​​​മി​​​യും അ​​​വ​​​രു​​​ടേ​​​താ​​​ണെ​​​ന്ന് ഡെസി​​​ഗ്നേ​​​റ്റ് ചെ​​​യ്യാ​​​ൻ പ​​​റ്റും. അ​​​വ​​​രു​​​ടെ ട്രി​​​ബ്യൂ​​​ണ​​​ൽ തീ​​​രു​​​മാ​​​ന​​​ത്തെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ കോ​​​ട​​​തി​​​ക​​​ൾ​​​ക്കു​​പോ​​​ലും അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ഇ​​​തെ​​​ന്ത് നീ​​​തി? ഇ​​​തെ​​​ന്ത് ന്യാ​​​യം?

വ​​​ഖ​​ഫ് ദാ​​​നം ചെ​​​യ്യു​​​ന്ന ഭൂ​​​മി മാ​​​ത്ര​​​മ​​​ല്ല, പു​​​തി​​​യൊ​​​രു അ​​​ധി​​​കാ​​​രം​​​കൂ​​​ടി ഇ​​​വ​​​ർ​​​ക്ക് കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട് – മു​​​സ്‌​​ലിം​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക്കു​​​ന്ന പൊ​​​തുസ്ഥ​​​ല​​​ങ്ങ​​​ൾ വ​​​ഖ​​​ഫി​​​നു പി​​​ടി​​​ച്ചെ​​​ടു​​​ക്കാം. വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​ന്നോ ര​​​ണ്ടോ ദി​​​വ​​​സം ഇ​​​ന്ത്യ​​​യി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പൊ​​​തു​​​മൈ​​​താ​​​ന​​​ങ്ങ​​​ളി​​​ൽ ഈ​​​ദ് ന​​​മ​​​സ്കാ​​​രം ന​​​ട​​​ക്കാ​​​റു​​​ണ്ട്.

ഇ​​​ന്ത്യ​​​യി​​​ലെ പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും ക​​​ണ്ണാ​​​യ മൈ​​​താ​​​ന​​​ങ്ങ​​​ൾ ഈ​​​ദ്ഗാ​​​ഹ് മൈ​​​താ​​​ന​​​ങ്ങ​​​ളാ​​​ക്കി പ്ര​​​ഖ്യാ​​​പി​​​ച്ച് വ​​​ഖ​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്.

ഇ​​​തൊ​​​രു മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കേ​​​ണ്ട സം​​​ഗ​​​തി​​​യാ​​​ണോ? ഒ​​​രു ബ​​​ഹു​​​സ്വ​​​ര സ​​മൂ​​ഹ​​ത്തി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ ന​​​ട​​​ക്കാ​​​ൻ പാ​​​ടു​​​ണ്ടോ?

ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല് മു​​​ന്നോ​​​ട്ടു​​ വ​​യ്​​​ക്കു​​​ന്ന​​​ത്.

കു​​​റ​​​ച്ചു​​​കൂ​​​ടി ല​​​ളി​​​ത​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​സ്‌​​ലിം നേ​​​താ​​​ക്ക​​​ന്മാ​​​ർ എ​​​ല്ലാ​​​വ​​​രും നാ​​​ഴി​​​ക​​​യ്ക്ക് നാ​​​ൽ​​​പ്പ​​​തു​​വ​​​ട്ടം മൊ​​​ഴി​​​യു​​​ന്ന ഒ​​​രു പേ​​​രു​​​ണ്ട് ര​​​ജീ​​​ന്ദ്ര സിം​​​ഗ് സ​​​ച്ചാ​​​ർ. സ​​​ച്ചാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ​​​ഖ​​​ഫ് സ്വ​​​ത്തി​​​നെ​​​പ്പ​​​റ്റി പ​​​റ​​​യു​​​ന്ന ഒ​​​രു വാ​​​ക്യ​​​മു​​​ണ്ട്. അ​​​തി​​​ങ്ങ​​​നെ​​​യാ​​​ണ്:

ഇ​​​ന്ത്യ​​​യി​​​ൽ ഡി​​​ഫ​​​ൻ​​​സി​​​നും റെ​​​യി​​​ൽ​​​വേ​​​ക്കും ഉ​​​ള്ള​​​തു​​​പോ​​​ലെ വ​​​ലി​​​യ ഭൂ​​​സ്വ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് വ​​​ഖ​​ഫ് ബോ​​​ർ​​​ഡ്.

ആ ​​​സ്ഥ​​​ല​​​മെ​​​ല്ലാം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചെ​​​ടു​​​ത്തു വ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി​​​യാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മു​​​സ്‌​​ലിം​​​ക​​​ളു​​​ടെ മു​​​ഴു​​​വ​​​ൻ പ​​​ട്ടി​​​ണി മാ​​​റ്റാ​​​ൻ സാ​​​ധി​​​ക്കും.” അ​​​തു​​​കൊ​​​ണ്ടാ​​​ണ് വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​ജു പാ​​​ർ​​​ല​​​മെ​​ന്‍റി​​​ൽ​​​പ​​​റ​​​ഞ്ഞ​​​ത്, ഈ ​​​ഭേ​​​ദ​​​ഗ​​​തി സ​​​ച്ചാ​​​ർ ക​​​മ്മീ​​​ഷ​​​ൻ വി​​​കാ​​​രം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള​​​താ​​​ണെ​​​ന്ന്.

ഈ ​​​ബി​​​ല്ലി​​​നെ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലു​​​മാ​​​ണ്. അ​​​വ​​​ർ ചോ​​​ദി​​​ക്കു​​​ന്ന​​​ത്, അ​​​യോ​​​ധ്യ രാ​​​മ​​ക്ഷേ​​​ത്ര​​​ത്തി​​​ലും ഗു​​​രു​​​വാ​​​യൂ​​​ർ അ​​​മ്പ​​​ല​​​ത്തി​​​ലും മ​​​റ്റു മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ഭ​​​ര​​​ണസ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കു​​​മോ എ​​​ന്നാ​​​ണ്. ചോ​​​ദ്യ​​​ത്തി​​​ൽ യു​​​ക്തി​​​യു​​​ണ്ട്. പ​​​ക്ഷേ, ഈ ​​​ബി​​​ല്ല് മോ​​സ്കി​​നെ​​യോ മ​​​ദ്ര​​​സ​​യെ​​​യോ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വി​​​ഷ​​​യ​​മ​​​ല്ല. അ​​​തി​​​ന് മ​​​ദ്ര​​​സ ബോ​​​ർ​​​ഡു​​​ക​​​ളു​​​ണ്ട്, ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​യു​​ണ്ട്, മ​​​ഹ​​​ല്ല് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. അ​​​തി​​​ലൊ​​​ന്നു​​മ​​​ല്ല ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ന്ന​​​ത്.

ഇ​​​ത് ഒ​​​രു വി​​​ശ്വാ​​​സി ത​​​ന്‍റെ സ്വ​​​ത്ത് സ​​​മൂ​​​ഹ​​​ത്തി​​​ന്, വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്, വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്, വാ​​​ണി​​​ജ്യ​​​ത്തി​​​ന്, ജീ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​ന്, നാ​​​ടി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​ക്കു​​​വേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് അ​​​തി​​​ൽ മ​​​റ്റു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രും ആ​​​കാം എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു. കേ​​​ന്ദ്ര​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പി​​​ന്‍റെ​​​യും ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​ന്‍റെ​​​യും ത​​​ല​​​പ്പ​​​ത്ത് ഐ​​​എ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ല സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്!

ഇ​​​ന്ത്യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി കേ​​​ന്ദ്ര ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടി​​​യ ഒ​​​രാ​​​ളാ​​​ണ് ഈ ​​​ലേ​​​ഖ​​​ക​​​ൻ. മും​​​ബൈ​​​യി​​​ൽ 18 നി​​​ല​​​ക​​​ളു​​​ള്ള അംബര​​​ചും​​​ബി​​​യാ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര ഹ​​​ജ്ജ് ഹൗ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. സ​​​മ്പ​​​ന്ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ഹ​​​ജ്ജ് ക​​​മ്മ​​​ിറ്റി. ഞാ​​​ന​​​വി​​​ടെ പോ​​​യ​​​പ്പോ​​​ൾ ക​​​ണ്ട​​​ത് ക​​​ച്ച​​​വ​​​ട​​​ത്തി​​ന്‍റെ​​​യും ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും അ​​​ഴി​​​മ​​​തി​​​യു​​​ടെ​​​യും ഒ​​​രു കേ​​​ന്ദ്ര​​​മാ​​​ണ്. ഹ​​​ജ്ജ് ഒ​​​രു വ​​​ലി​​​യ ക​​​ച്ച​​​വ​​​ട​​മാ​​​ക്കി​​​യ കു​​​റെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും മു​​​സ്‌​​ലിം പ്ര​​​മാ​​​ണി​​​മാ​​​രു​​​ടെ​​​യും ട്രാ​​​വ​​​ൽ ഏ​​​ജ​​​ന്‍റ്മാ​​​രു​​​ടെ​​​യും വി​​​ള​​​നി​​​ല​​​മാ​​​ണ്. അ​​​തു മു​​​ഴു​​​വ​​​ൻ ക്ലീ​​​ൻ ചെ​​​യ്യാ​​​ൻ ഈ ​​​ചെ​​​റി​​​യ കു​​​ട്ടി​​​ക്ക് ധൈ​​​ര്യം കി​​​ട്ടി​​​യ​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ആ​​​ശീർ​​​വാ​​​ദം ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ്.