ഐഡിഎഫും ഇസ്രായേൽ സുരക്ഷാ ഏജൻസി (ഷിൻ ബെറ്റ്) ഇന്റലിജൻസും ചേർന്ന് ആസൂത്രണം ചെയ്ത്, ഇസ്രായേലി വായൂ സേന വെള്ളിയാഴ്ച വൈകുന്നേരം ലെബനനിലെ സിഡോൺ പ്രദേശത്ത് നടത്തിയആക്രമണത്തിൽ നടത്തുകയും ലെബനനിലെ ഹമാസ് ഭീകര സംഘടനയിലെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജിനെ വധിച്ചു. ലെബനനിൽ നിന്ന് ഇസ്രായേൽ പ്രദേശത്തേക്ക് തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സമീർ മഹ്മൂദ് അൽ ഹാജിനായിരുന്നു.
സിഡോണിലെ ഐൻ അൽ-ഹിൽവേ ക്യാമ്പിൽ ഹമാസിന്റെ കമാൻഡറായി പ്രവർത്തിച്ചിരുന്ന സമീർ ഇസ്രായേലിനെ ആക്രമിക്കാൻ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു എന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു.