ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ താത്പര്യത്തിനു വഴങ്ങുന്നെന്ന നിലയിലാണു വാർത്തകൾ വന്നത്. എൻഎസ്എസ് ഒഴിച്ചുള്ള എല്ലാ മാനേജ്മെന്റുകളിലെയും നിയമനങ്ങൾ തടസപ്പെട്ടു. അവർക്കെല്ലാം പുതിയ തീരുമാനം പ്രയോജനപ്പെടുന്നതാണ്. മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നതു ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം ആവശ്യമല്ലെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പ്രശ്നം പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതാണെന്നു മനസിലാക്കിയാണു സർക്കാർ പരിഹാരം കൊണ്ടുവന്നത്. മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നു. അധ്യാപകനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇത് ഒരു മതത്തിന്റെയല്ല, പൊതുസമൂഹത്തിന്റെ പ്രശ്നമാണ്. ആ സമയത്താണ് സുപ്രീംകോടതിവിധി ലഭിച്ചത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒഴിവുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാം. എന്നാൽ, അത് എൻഎസ്എസിനു മാത്രമുള്ള വിധിയാണെന്ന അഭിപ്രായം വേദനയുണ്ടാക്കിയെന്നും ആർച്ച്ബിഷപ് മാർ തറയിൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11നാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ. കരുണാകരൻ സ്മാരകത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് […]
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ […]