കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോണ്ഗ്രസ് ഭാരവാഹി നിയമനത്തില് അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന് വര്ക്കി. കേരളത്തില് പ്രവര്ത്തനം തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും തനിക്ക് അതിന് അവസരം തരണമെന്നും അദ്ദേഹം കോണ്ഗ്രസ് നേതൃത്വത്തോട് അഭ്യര്ഥിച്ചു.
“തീരുമാനം വന്നപ്പോള്ത്തന്നെ കേരളത്തില് തുടരാന് അനുവദിക്കണമെന്ന് അഭ്യര്ഥിച്ചിരുന്നു. സംസ്ഥാനത്ത് നിര്ണായകമായ തെരഞ്ഞെടുപ്പുകള് അടുത്ത സാഹചര്യത്തില് കേരളത്തില് ശ്രദ്ധയൂന്നി പ്രവര്ത്തിക്കാനാണു താത്പര്യം. സ്ഥാനങ്ങള് അല്ല പ്രധാനം. പാര്ട്ടി എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നു പറയില്ല. പല ഘടകങ്ങള് വിലയിരുത്തിയാകും ആ തീരുമാനമെടുത്തത്.
തന്റെ താത്പര്യം പാര്ട്ടി നേതൃത്വത്തെ വിനയപൂര്വം അറിയിക്കും. കേരളത്തില് തുടരാനാണ് താത്പര്യം. പിണറായി സര്ക്കാരിനെതിരായ സമരങ്ങളിലും കാമ്പയിനുകളിലും സംബന്ധിക്കണം. ഗ്രാമപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതില് ഒരു പാര്ട്ടി പ്രവര്ത്തകനായി, പാര്ട്ടിയുടെ പോരാളിയായി ഇവിടെ നില്ക്കാനാണ് താത്പര്യം’’ – അബിൻ വർക്കി പറഞ്ഞു.
പാര്ട്ടി തീരുമാനം പൂര്ണമായും അംഗീകരിക്കും. എന്നാല്, കേരളത്തില് തുടരാന് തന്നെ അനുവദിക്കണമെന്ന് അഭ്യര്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അഭിപ്രായം പറയാന് അവസരമുള്ള പാര്ട്ടിയാണ് കോണ്ഗ്രസ്. അഭിപ്രായഭിന്നതകളുണ്ടെങ്കില് പാര്ട്ടി ഫോറത്തില്പറയും.
ആത്യന്തികമായി എനിക്ക് പാര്ട്ടി മാത്രമേയുള്ളൂ. പാര്ട്ടിയില് പ്രവര്ത്തിക്കുകയല്ല, ജീവിക്കുകയായിരുന്നു. പാര്ട്ടിയില് മാത്രമേ ജീവിക്കാനാവൂ. യൂത്ത് കോണ്ഗ്രസിലെ എല്ലാ പ്രവര്ത്തകരും എല്ലാ പദവിക്കും അര്ഹരാണ്. മതേതരത്വം മുറുകെപ്പിടിക്കുന്നവരാണ് എല്ലാവരും.
ക്രിസ്ത്യാനി ആയത് പ്രശ്നമാണോയെന്ന് അറിയില്ല. പാര്ട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ല. പാര്ട്ടി എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതു മാത്രമാണ് ചെയ്തത്. പേരിനൊപ്പം കോണ്ഗ്രസ് എന്നുകൂടി വരുമ്പോഴേ ഒരു മേല്വിലാസം ഉണ്ടാകുകയുള്ളൂവെന്നാണു കരുതുന്നത്. ആ മേല്വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
പാര്ട്ടി സമരം ചെയ്യാന് പറഞ്ഞപ്പോള് അത് ചെയ്തു, ജയിലില് പോകാന് പറഞ്ഞപ്പോള് പോയി. സ്ഥാനമല്ല പ്രശ്നം, ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനായി അടികൊള്ളാന് താന് ഇവിടെയുണ്ടാകും. ഒരു പോസ്റ്റ് കിട്ടിയില്ല എന്നോര്ത്തോ കിട്ടി എന്നോര്ത്തോ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ല. എന്റെ പാര്ട്ടി എന്താണോ കല്പ്പിച്ചു തരുന്നത് അത് ഉത്തരവാദിത്തത്തോടുകൂടി ഒരു പ്രവര്ത്തകന് എന്ന നിലയില് നിറവേറ്റാന് മാത്രമാണ് ശ്രമിക്കുക’’- അബിൻ വർക്കി കൂട്ടിച്ചേർത്തു.
Post navigation
അനുബന്ധ വാർത്തകൾ
കൽപ്പറ്റ: വയനാട് ഉരുള്പൊട്ടല് ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി കെ.രാജൻ. നിലവില് നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള് മാത്രാണ് കഴിയുന്നത്. 19 കുടുംബങ്ങള് നാളെ ക്യാമ്പുകളില് നിന്ന് മാറും. രണ്ട് […]
മലപ്പുറം: ഇടതുപക്ഷ സ്ഥാനാർത്ഥി ശക്തനാണോ അല്ലയോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി വി അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും […]
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ മുതൽ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. പൂർണമായി ഓണ്ലൈനിലൂടെയാണ് കെപിസിസിയുടെ നേതൃത്വത്തിലുള്ള […]