ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്: കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊ​​​ച്ചി: പ​​​ള്ളു​​​രു​​​ത്തി സെ​​​ന്‍റ് റീ​​​ത്താ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ വി​​​ഷ​​​യ​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ൽ വ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടേ​​​താ​​​യ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​വും അ​​​ജ്ഞ​​​ത നി​​​റ​​​ഞ്ഞ​​​തു​​​മാ​​​ണെ​​​ന്നു, കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​മൈ​​​ക്കി​​​ൾ പു​​​ളി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

സ​​​മൂ​​​ഹ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ചു നി​​​ർ​​​ത്തേ​​​ണ്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ടെ വ​​​ക്താ​​​വാ​​​ക​​​രു​​​ത്. ക്രൈ​​​സ്ത​​​വ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​രേ ചി​​​ല കോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്ന് നി​​​ര​​​ന്ത​​​രം ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം, വേ​​​ട്ട​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം രാ​​​ഷ്‌ട്രീ​​​യ നി​​​ല​​​പാ​​​ട് ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​ത്തി​​​ൽ അ​​​ഭി​​​കാ​​​മ്യ​​​മ​​​ല്ല.

മ​​​ന്ത്രി​​​യു​​​ടെ​​​താ​​​യി​​​വ​​​ന്ന കു​​​റി​​​പ്പി​​​ലു​​​ള്ള​​​ത് തെ​​​റ്റാ​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളാ​​​ണ്. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഉ​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ലെ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഫാ. ​​​പു​​​ളി​​​ക്ക​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.