ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരസ്യവധശിക്ഷയുണ്ടായത്.
ഇന്നലെ രാവിലെ ഗാസയിലെ കിഴക്കൻ ഷെജൈയ ജില്ലയിൽ വീണ്ടും വെടിവയ്പുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അധാർമിക പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഹമാസ് വാദിക്കുമ്പോൾ, വിമർശകരെ നിശബ്ദരാക്കാൻ അരാജകത്വം ഉപയോഗിക്കുകയാണെന്നാണു പലരും ഭയപ്പെടുന്നത്.
ഗാസ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബു ഷമ്മല പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിനാണ് സാക്ഷികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം അവസാനിച്ചു, പക്ഷേ മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്” മധ്യഗാസാ മുനമ്പിൽ കഴിയുന്ന അക്ടിവിസ്റ്റ് ഇബ്രാഹിം ഫാരിസ് പറയുന്നു.
പലരും ഗാസ വിട്ടുപോകുന്നത് ഇഷ്ടപ്രകാരമല്ലെന്നും അവർക്ക് ഇവിടെ ഭാവിയില്ലെന്നു തോന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആഭ്യന്തര രക്തച്ചൊരിച്ചിലും പരസ്യ വധശിക്ഷകളും ഗാസയുടെ അടുത്ത യുദ്ധം ഇനി പലസ്തീനികൾക്കിടയിലായിരിക്കുമോ എന്ന ഭയം ശക്തിപ്പെട്ടിരിക്കുകയാണ്.
Post navigation
അനുബന്ധ വാർത്തകൾ
വാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറ്. നിരവധി പേർക്ക് ബോംബേറിൽ പരിക്കേറ്റു. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്ധനം നിറച്ച കുപ്പികൾ […]
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ […]
ലെബനനിലെ സിഡോണിൽ ഇസ്രായേലി വായുസേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന്റെ സീനിയർ കമാൻഡറായ സമീർ മഹ്മൂദ് അൽ ഹാജി കൊല്ലപ്പെട്ടു. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും പരിശീലിപ്പിക്കുന്നതിന്റെയും ചുമതലക്കാരനായിരുന്നു സമീർ മഹ്മൂദ് അൽ […]