കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കുന്നത് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനന്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു.
എംഎൽഎ ഓഫീസിൽ എത്തിയ സമരസമിതി ഭാരവാഹികൾ, വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
അനുബന്ധ വാർത്തകൾ
കോട്ടയം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ പ്രാദേശിക രാഷ്് ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നതിന്റെ കാരണം അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ വിശ്വാസമര്ജിക്കുന്നതു കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി […]
എം. ജയതിലകന്‍ കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തേടെയുള്ള ഭൂമിയാണെന്നും വഖഫ് ട്രൈബ്യൂണലിൽ വ്യക്തമാക്കി ഫറൂഖ് കോളജ്. ഫറൂഖ് കോളജിന്റെ രണ്ട് അപ്പീലുകളാണു ട്രൈബ്യൂണലിനു മുമ്പാകെയുള്ളത്. മുനമ്പത്തെ ഭൂമി വഖഫ് […]
കോഴിക്കോട്: മുനമ്പത്തെ ഭൂമി സംബന്ധിച്ച കേസ് വിചാരണ നടത്തുന്നതിന് അടുത്ത മാസം 17ലേക്കു കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാറ്റിവച്ചു. പുതിയ ജഡ്ജി മിനിമോള്‍ ആണ് കേസ് ഇന്നലെ പരിഗണിച്ചത്. അതേസമയം, വഖഫ് ബോര്‍ഡ് ഉത്തരവിനെതിരേ […]