പറവൂര്‍: അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ്-വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് രാമന്‍കുളങ്ങര ക്ഷേത്രമൈതാനിയില്‍ മറ്റു കുട്ടികള്‍ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമണം ഉണ്ടായത്.
ഇരുവര്‍ക്കും പിന്നിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയില്‍ കടിച്ചു വലിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി വൈകി കുട്ടിയുടെ ശസ്ത്രക്രിയ നടത്തി.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് […]
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. […]
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടിലെത്തി. തനിക്ക് വോട്ട് ചെയ്യണമെന്ന് അൻവർ പ്രകാശിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. പ്രകാശിന്റെ വീട്ടിലെത്തണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. താനും […]