തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ സുപ്രീംകോടതി എൻഎസ്എസ് മാനേജ്മെന്റിനു നല്കിയ വിധി നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് മറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ഇതിനായി, കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്പോൾ സർക്കാർ നിലപാട് കോടതിയെ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
സമാനസ്വഭാവമുള്ള നിരവധി കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. ഈ കേസുകളിൽ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്നു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ, അതി നായി സുപ്രീംകോടതിയെ വീണ്ടു സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും അധ്യാപകസമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടും സമഗ്രമായൊരു പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതി വിധി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് വിവിധ എയ്ഡഡ് മാനേജ്മെന്റുകൾ ശക്തമായ പ്രതിഷേധമുയർത്തിയതിനു പിന്നാലെയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. പ്രതിഷേധം ശക്തമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിഷയത്തിലിടപെട്ടിരുന്നു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭിന്നശേഷി നിയമന പ്രശ്നത്തിൽ നിയമവശം പരിശോധിച്ച് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അന്ന് മുഖ്യമന്ത്രി കർദിനാളിന് ഉറപ്പു നല്കിയിരുന്നതാണ്. കഴിഞ്ഞ ദിവസം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ചർച്ച നടത്തിയിരുന്നു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപികൂടി ഉൾപ്പെട്ട ഈ ചർച്ചയിൽ സർക്കാർ നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നതും സുപ്രീംകോടതിയിൽ സർക്കാർ നിലപാട് അറിയിക്കാൻ തീരുമാനം കൈക്കൊണ്ടതും. ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് അധ്യാപകർക്ക് വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലാണ്.
നിലപാട് കോടതിയെ അറിയിക്കും: മുഖ്യമന്ത്രി
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ആനുകൂല്യം എല്ലാ സ്കൂൾ മാനേജ്മെന്റുകൾക്കും നൽകണമെന്ന നിലപാട് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Post navigation
അനുബന്ധ വാർത്തകൾ
ന്യൂഡൽഹി: അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് […]
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നൽകിയ ഉത്തരവ് […]
തിരുവനന്തപുരം: പി.വി. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തീരുമാനത്തിന് ഡെഡ് ലൈൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിലന്പൂരിൽ എൽഡിഎഫ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കാരണം പാലക്കാട് നൽകിയ […]