വത്തിക്കാൻസിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താര മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ശ്രമം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ ഒരു പുരുഷൻ അൾത്താരയിലേക്കു നടന്നുകയറി വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയായിരുന്നു.
ഉടൻതന്നെ ഇടപെട്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടൽ പ്രകടിപ്പിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അനുബന്ധ വാർത്തകൾ
ഇസ്രേലി ആക്രമണം ആണവചർച്ച അട്ടിമറിക്കാൻ: എർദോഗൻ
- സ്വന്തം ലേഖകൻ
- June 21, 2025
- 0
ഇസ്താംബൂൾ: ഇറാൻ-അമേരിക്ക ആണവചർച്ച അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയതെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ. ഇസ്താംബൂളിൽ ഇസ്ലാമിക സഹകരണ സമിതി (ഐഒസി) വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇറാനും അമേരിക്കയും തമ്മിൽ […]
ഗർവെന്ന് ഗവർണർ: ട്രംപിനെതിരേ കലിഫോർണിയ കോടതിയിൽ
- സ്വന്തം ലേഖകൻ
- June 10, 2025
- 0
ലോസ് ആഞ്ചലസ്: കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ ട്രംപ് ഭരണകൂടം കൂടുതൽ സൈന്യത്തെ ഇറക്കുന്നു. 2,000 നാഷണൽ ഗാർഡ്സിനെയും 700 മറീൻ കോറിനെയുമാണ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറക്കുന്നത്. ഇതിനോടകംതന്നെ 2,000 നാഷണൽ ഗാർഡ്സിനെ […]
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
- സ്വന്തം ലേഖകൻ
- June 22, 2025
- 0
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ […]