വത്തിക്കാൻസിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താര മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ശ്രമം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ ഒരു പുരുഷൻ അൾത്താരയിലേക്കു നടന്നുകയറി വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയായിരുന്നു.
ഉടൻതന്നെ ഇടപെട്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടൽ പ്രകടിപ്പിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അനുബന്ധ വാർത്തകൾ
ഇസ്രേലി യുദ്ധവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തി; ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള
- സ്വന്തം ലേഖകൻ
- August 26, 2024
- 0
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ളാ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി യുദ്ധവിമാനങ്ങൾ വൻ ആക്രമണം നടത്തി. ഇന്നലെ പുലർച്ചയുണ്ടായ ആക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു റോക്കറ്റ് വിക്ഷേപണികൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനു പിന്നാലെ […]
ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
- സ്വന്തം ലേഖകൻ
- June 5, 2025
- 0
ന്യൂയോർക്ക്: ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ രക്ഷാസമിതിയിലെ ബാക്കി 14 പേരും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടൻ സ്ഥിരം വെടിനിർത്തലിനു […]
ഗാസയിൽ പോളിയോ വാക്സിൻ വിതരണം ; പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചു
- സ്വന്തം ലേഖകൻ
- August 31, 2024
- 0
ന്യൂയോർക്ക്: പോളിയോ വാക്സിൻ ദൗത്യം നടപ്പാക്കാനായി ഗാസയിൽ പരിമിതമായ തോതിൽ യുദ്ധം നിർത്തിവയ്ക്കാൻ ഇസ്രയേലുമായി ധാരണ ഉണ്ടാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. യുഎസ്, ഈജിപ്ത്, […]