വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുദ്ധം അവസാനിച്ചു. നിങ്ങൾക്കതു മനസിലായോ?” – ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിച്ചുവെന്ന് പറയാനാകുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. “എല്ലാവരും വളരെ ആഹ്ലാദത്തിലാണെന്നും വെടിനിർത്തൽ നിലനിൽക്കും. യുദ്ധങ്ങൾ തീർക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിനും ഞാൻ മിടുക്കനാണ്”- ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയുടെ മേൽനോട്ടത്തിനു സമാധാന ബോർഡ്
ഗാസ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ കാലു കുത്തണമെന്നാണ് ആഗ്രഹം. വരുന്ന പതിറ്റാണ്ടുകളിൽ ഗാസ വലിയൊരു അദ്ഭുതമായിരിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉടൻതന്നെ സാധാരണ നിലയിലാകും. ഗാസയ്ക്കു മേൽനോട്ടം വഹിക്കാനായി ഒരു ‘സമാധാന ബോർഡ്’ ഉടൻ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യാ യാത്രയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: യുദ്ധം തുടരുന്ന ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച്, ഗാസയിലെ കടത്തീരത്ത് നിന്ന് “ഹമാസ് ഇനി മടങ്ങിവരില്ല” എന്ന് നെതന്യാഹു […]
ജറുസലം: ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും […]
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി […]