ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
അനുബന്ധ വാർത്തകൾ
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി. എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും […]
ടെൽ അവീവ്: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ തായ്ലൻഡ് സ്വദേശി നട്ടപോംഗ് പിന്റയുടെ (35) മൃതദേഹം ഇസ്രേലി സേന കണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ സ്പെഷൽ ഓപറേഷനിലാണ് […]
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന […]