കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. തൃശൂർ – എറണാകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നാണ് പരാതിയെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതിനാൽ ഹർജി 25ലേക്ക് മാറ്റി. ടോൾ പിരിവിനെതിരെ കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അനുബന്ധ വാർത്തകൾ
നിലമ്പുരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
- സ്വന്തം ലേഖകൻ
- May 30, 2025
- 0
തിരുവനന്തപുരം: നിലമ്പുരിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. […]
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും
- സ്വന്തം ലേഖകൻ
- August 1, 2024
- 0
വയനാട്: മുണ്ടക്കൈ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് ആണ് യോഗം നടക്കുക. യോഗത്തിൽ വയനാട്ടിൽ […]
മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍-31ന്
- സ്വന്തം ലേഖകൻ
- August 31, 2024
- 0
ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.