കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
യുക്രെയ്ന് ഷെല്ലാക്രമണം; തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
- സ്വന്തം ലേഖകൻ
- August 19, 2024
- 0
തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ന് ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്ന നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മറ്റു ഏഴു […]
16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
- സ്വന്തം ലേഖകൻ
- August 9, 2024
- 0
പാലക്കാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മണ്ണാർക്കാട് തെങ്കര മണലടിയിൽ ആണ് സംഭവം. പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരാണ് പിടിയിലായത്. 16 കിലോ കഞ്ചാവാണ് […]
മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദം: ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി
- സ്വന്തം ലേഖകൻ
- July 29, 2024
- 0
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ […]