വി​നേ​ഷി​നെ അ​യോ​ഗ്യ​യാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ഐ​ഒ​സി

പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സി​ലെ വ​നി​താ വി​ഭാ​ഗം 50 കി​ലോ ഗ്രാം ​ഗു​സ്തി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ടി​നെ അ​യോ​ഗ്യ​യാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച് അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി(​ഐ​ഒ​സി). ഐ​ഒ​സി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ നേ​രി​യ പ്ര​തീ​ക്ഷ​ക​ള്‍ പോ​ലും അ​വ​സാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​രീ​സി​ലു​ള്ള ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പി.​ടി. ഉ​ഷ​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​നേ​ഷി​ന്‍റ അ​യോ​ഗ്യ​ത നീ​ക്കാ​ന്‍ ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.