പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്. ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒന്ന് അംശത്തില്‍ മുന്നിലെത്തിയതാണ് ലൈല്‍സിനെ ഒന്നാമതെത്തിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനലായിരുന്നു പാരീസിലേത്. 9.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.
അനുബന്ധ വാർത്തകൾ
“സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
- സ്വന്തം ലേഖകൻ
- August 8, 2024
- 0
പാരീസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ […]
പാരീസ് ഒളിമ്പിക്സ് : സ്റ്റീപിള്‍ ചെയ്സില്‍ അവിനാഷ് സാബ്ലെ ഫൈനലില്‍
- സ്വന്തം ലേഖകൻ
- August 6, 2024
- 0
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ അഞ്ചാമതെത്തിയതോടെയാണ് താരം ഫൈനലില്‍ കടന്നത്. ഹീറ്റ്സില്‍ എട്ട് മിനിറ്റ് 15.43 സെക്കന്‍ഡിലാണ് അവിനാഷ് […]
തിരുവത്താഴത്തെ കളിയാക്കിയതിന് ക്ഷമ ചോദിച്ച് ഒളിന്പിക് സംഘാടകർ
- സ്വന്തം ലേഖകൻ
- August 1, 2024
- 0
പാരീസ്: ഒളിന്പിക് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. ലിയനാർദോ ഡാ വിൻചിയുടെ തിരുവത്താഴം പെയിന്റിംഗിനെ ആസ്പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാൻസ്ജെൻഡർ മോഡലും […]