ഹമാസ് വിരുദ്ധ ഗ്രൂപ്പിന് ഇസ്രേലി ആയുധം: സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ എ​​​തി​​​ർ​​​ക്കു​​​ന്ന ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ഇ​​​സ്ര​​​യേ​​​ൽ ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​വി​​​ഗ്ദോ​​​ർ ലീ​​​ബ​​​ർ​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്.

ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​തി​​​ൽ എ​​​ന്താ​​​ണു കു​​​ഴ​​​പ്പ​​​മെ​​​ന്നും ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ൽ നെ​​​ത​​​ന്യാ​​​ഹു ചോ​​​ദി​​​ച്ചു.

യാ​​​സ​​​ർ അ​​​ബു ഷ​​​ബാ​​​ബ് എ​​​ന്ന ഗോ​​​ത്രനേ​​​താ​​​വി​​​ന്‍റെ കീ​​​ഴി​​​ൽ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ റാ​​​ഫ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ സം​​​ഘ​​​ത്തി​​​നാണ് ഇ​​​സ്ര​​​യേ​​​ൽ ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​ത്. ഇ​​​സ്രേ​​​ലി സേ​​​ന​​​യും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ഗാ​​​സ​​​യി​​​ലെ​​​ത്തു​​​ന്ന സ​​​ഹാ​​​യ ലോ​​​റി​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് ത​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് യാ​​​ർ അ​​​ബു ഗ്രൂ​​​പ്പ് പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​വ​​​ർ സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, യാ​​​സ​​​ർ അ​​​ബു ഗ്രൂ​​​പ്പി​​​ലെ അം​​​ഗ​​​ങ്ങ​​​ളെ ഹ​​​മാ​​​സ് വ​​​ക​​​വ​​​രു​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത യാ​​​സ​​​ർ അ​​​ബു ഗ്രൂ​​​പ്പ് നി​​​ഷേ​​​ധി​​​ച്ചു.