പാലക്കാട്: മുനന്പം സമരം ശക്തമാക്കുമെന്നും വഖഫിന്റെ പേരിൽ അധിനിവേശമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭയിൽ എന്തിനാണ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ കേരളത്തിൽ ഇപ്പോൾ പ്രശ്നമായി നിൽക്കുന്ന 28 സ്ഥലങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞാൽ ബാങ്കിയുള്ള ആളുകൾക്ക് ഭീഷണിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുനന്പത്തെ പോലെ എല്ലാവരും ഭീഷണിയിൽ ആയതിൽ തങ്ങൾ ഉത്തരവാദിയല്ല. വഖഫിന്റെ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഏതൊങ്കെയാണെന്ന് സർക്കാർ പറയട്ടേ.
എന്തിനാണ് എൽഡിഎഫും യുഡിഎഫും പ്രമേയം പാസാക്കിയത്. ഇത് കേരളത്തിന്റെ ആവശ്യമില്ല. ഇതിനു പിന്നിലുള്ളത് വർഗീയ ലക്ഷ്യമാണ്. ഇതിൽ ശരിയായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.