വയനാട്: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ജനവിഭാഗത്തിനുവേണ്ടിയല്ല മോദി സർക്കാർ നിലനിൽക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.