വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് പ്രതിനിധി ലബനനിൽ

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ൽ-​​​ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ആ​​​മോ​​​സ് ഹോ​​​ഷ്സ്റ്റെ​​​യി​​​ൻ ല​​​ബ​​​ന​​​നി​​​ലെ​​​ത്തി.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​ര​​​ട് ഹി​​​സ്ബു​​​ള്ള​​​യും ല​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രും അം​​​ഗീ​​​ക​​​രി​​​ച്ചു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ആ​​​മോ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

ല​​​ബ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ ന​​​ബീ​​​ഹ് ബേ​​​രി​​​യു​​​ടെ ഓ​​​ഫീ​​​സാ​​​ണ് ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ഹി​​​സ്ബു​​​ള്ള നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​ദ്ദേ​​​ഹ​​​ത്തെ​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

200 കുട്ടികൾ കൊല്ലപ്പെട്ടു

ജ​​​നീ​​​വ: ​​​ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ ല​​​ബ​​​ന​​​നി​​​ൽ 200നു ​​​മു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി യു​​​ണി​​​സെ​​​ഫ് അ​​​റി​​​യി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 1,100നു ​​​മു​​​ക​​​ളി​​​ലാ​​​ണ്. ആ​​​രാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ യു​​​ണി​​​സെ​​​ഫ് വ​​​ക്താ​​​വ് ജ​​​യിം​​​സ് എ​​​ൽ​​​ഡ​​​ൽ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.