മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്നത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കില്‍ സമരം തുടരണമെന്ന് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ .
മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ട്.
മുനമ്പത്തുകാരുടെ ആകുലതകളേക്കാള്‍ അധികാരികള്‍ക്ക് ഉപതെരഞ്ഞെടുപ്പാണു പ്രധാനം. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസ്, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ആലുവ കാര്‍മല്‍ഗിരി സെമിനാരി പ്രഫസര്‍മാരായ റവ.ഡോ. ആര്. ബി. ഗ്രിഗറി , റവ.ഡോ. മരിയ മൈക്കിള്‍ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദേശവാസികള്‍ക്കൊപ്പം പീഡാനുഭവ സഭാംഗങ്ങളായ ഫാ.ജിതിന്, ഫാ.ജോസ് മെജോ, ഫാ.ജോര്‍ജ് രാജന്, ബ്രദര്‍ പ്രവീണ്‍ ഫ്രാന്‍സിസ് എന്നിവരും റിലേ സമരത്തിന്റെ 38ാം ദിനമായ ഇന്നലെ നിരാഹാരമിരുന്നു.