ഫറൂ​ഖ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ന​​​​മ്പം ഭൂ​​​​മി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഫ​​​​റൂഖ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നെ​​​​തി​​​​രേ അ​​​​ഖി​​​​ല കേ​​​​ര​​​​ള വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി.

മു​​​​ന​​​​മ്പ​​​​ത്തെ 404.76 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി​​​​യി​​​​ല്‍ 188 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി ഫറൂ​​ഖ് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ല്‍​പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. വ​​​​ഖ​​​​ഫ് ബോ​​​​ര്‍​ഡി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം വാ​​​​ങ്ങാ​​​​തെ​​​​യാ​​​​ണ് ഭൂ​​​​മി വി​​​​ല്‍​പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​നു പ​​​​ണം വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​വി​​​​ല്‍ പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റാ​​​​ണ്. നാ​​​​ട്ടി​​​​ലാ​​​​കെ ഈ ​​​​വി​​​​ഷ​​​​യം ക​​​​ത്തി​​​​പ്പ​​​​ട​​​​രു​​​​മ്പോ​​​​ള്‍ ഒ​​​​ട്ട​​​​ക​​​​പ്പ​​​​ക്ഷി​​​​യെ​​​​പോ​​​​ലെ ത​​​​ല മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ല്‍ താ​​​​ഴ്ത്തു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഒ​​​​ന്നും ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് ന​​​​ടി​​​​ക്കു​​​​ന്ന മ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി രം​​​​ഗ​​​​ത്തു​​​​ വ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. ​​കോ​​​​ള​​​​ജി​​​​ന്‍റെ മൂ​​​​ന്‍​കാ​​​​ല മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​യാ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

മു​​​​ന​​​​മ്പ​​​​ത്ത് നി​​​​ല​​​​വി​​​​ല്‍ 138 പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കു​​​​മാ​​​​ത്ര​​​​മാ​​​​ണ് ഭൂ​​​​മി പ്ര​​​​ശ്‌​​​​ന​​​​മു​​​​ള്ള​​​​തെ​​​​ന്ന് അ​​​​വ​​​​ര്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. മൂ​​​​ന്നും നാ​​​​ലും സെ​​​​ന്‍റ് ഭൂ​​​​മി​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് അ​​​​വ​​​​ര്‍. ഇ​​​​ക്കൂ​​​​ട്ട​​​​ര്‍​ക്ക് ഭൂ​​​​മി ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണ്.

എ​​​​ന്നാ​​​​ല്‍ ഇ​​​​വി​​​​ടെ 62 റിസോര്‍​ട്ടു​​​​ക​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​വ​​​​രെ​​​​ല്ലാം അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഭൂ​​​​മി കൈ​​​​യേ​​​​റി​​​​യ​​​​വ​​​​രാ​​​​ണ്. അ​​​​വ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ണം. പ്ര​​​​തി​​​​പ​​​​ക്ഷേ​​​​ന​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും പി.​​​​കെ.​​​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക്രൈ​​​​സ്ത​​​​വ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത് കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യ​​​​ല്ല. സ​​​​ര്‍​ക്കാ​​രാ​​​​ണ്.

മു​​​​ന​​​​മ്പം ഭൂ​​​​മി സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ജു​​​​ഡീ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ബ്ദു​​​​ള്‍ ഖാ​​​​ദ​​​​ര്‍ കാ​​​​ര​​​​ന്തൂ​​​​ര്‍, ചെ​​​​യ​​​​ര്‍​മാ​​​​ന്‍ മാ​​​​മു​​​​ക്കോ​​​​യ ​​​​ഹാ​​​​ജി, പ്ര​​​​ഫ. കോ​​​​യ​​​​ക്കു​​​​ട്ടി ഫാ​​​​റൂ​​​​ഖി എ​​​​ന്നി​​​​വ​​​​ര്‍ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.