പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കും; അ​ഞ്ച് രൂ​പ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് പാ​ലി​ന് ഒ​മ്പ​തു രൂ​പ അ​ധി​കം ന​ൽ​കി സം​ഭ​രി​ക്കാ​ൻ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഇ​തി​ല്‍ ഏ​ഴ് രൂ​പ ക്ഷീ​ര​ സം​ഘ​ങ്ങ​ള്‍​ക്ക് അ​ധി​ക പാ​ല്‍​വി​ല​യാ​യി ന​ല്‍​കും.

ര​ണ്ട് രൂ​പ മേ​ഖ​ലാ യൂ​ണി​യ​നി​ല്‍ സം​ഘ​ത്തി​ന്‍റെ അ​ധി​ക ഓ​ഹ​രി നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ മ​ണി വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. ക്ഷീ​ര​സം​ഘ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ഏ​ഴ് രൂ​പ​യി​ല്‍ അ​ഞ്ച് രൂ​പ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ന​ൽ​ക​ണം. ര​ണ്ട് രൂ​പ സം​ഘ​ങ്ങ​ളു​ടെ കൈ​കാ​ര്യ ചെ​ല​വി​നാ​യി വി​നി​യോ​ഗി​ക്കാം.

2024 ജൂ​ലൈ​യി​ല്‍ സം​ഘ​ങ്ങ​ള്‍ യൂ​ണി​യ​ന് ന​ല്‍​കി​യ പാ​ല​ള​വി​ന് ആ​നു​പാ​തി​ക​മാ​യി ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ പാ​ല്‍ വി​ല​യോ​ടൊ​പ്പ​മാ​യി​രി​ക്കും ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ഇ​ന്‍​സെ​ന്‍റീ​വ് ന​ല്‍​കു​ക.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍റെ പ​രി​ധി​യി​ലു​ള്ള ക്ഷീ​ര സം​ഘ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ശ​രാ​ശ​രി പാ​ല്‍​വി​ല ഒ​രു ലി​റ്റ​റി​ന് 53.76 രൂ​പ​യാ​യി വ​ര്‍​ധി​ക്കും. പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​വു​ന്ന​തോ​ടെ 6.40 കോ​ടി രൂ​പ​യു​ടെ അ​ധി​ക ചെ​ല​വാ​ണ് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.