ചന്ദ്രന്റെ കാണാമറയത്തെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 3

ന്യൂ​ഡ​ല്‍ഹി: ച​ന്ദ്ര​യാ​ന്‍ -3ല്‍ ​നി​ന്നു​ള്ള ഇ​തു​വ​രെ കാ​ണാ​ത്ത ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ര്‍ഒ. ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ​തിന്റെ ഒ​ന്നാം വാ​ര്‍ഷി​ക​ത്തി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ, പ്ര​ഗ്യാ​ന്‍ റോ​വ​ര്‍ അ​യ​ച്ച ഡാ​റ്റ​യി​ല്‍ നി​ന്നു​ള്ള പു​തി​യ ക​ണ്ടെ​ത്ത​ല്‍ ഐ​എ​സ്ആ​ര്‍ഒ​യു​ടെ കി​രീ​ട​ത്തി​ല്‍ പു​തി​യ ഒ​രു പൊ​ന്‍തൂ​വ​ല്‍ ആ​കു​ന്നു. ദൗ​ത്യ​ത്തി​ലെ അ​പൂ​ര്‍വ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളു​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. റോ​വ​റി​ല്‍ നി​ന്നും ലാ​ന്‍ഡ​റി​ല്‍നി​ന്നും ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് ഐ​എ​സ്ആ​ര്‍ഒ പു​റ​ത്ത് വി​ട്ട​ത്.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ റോ​വ​ര്‍ ക​ട​ന്നു​പോ​യ​പ്പോ​ഴു​ണ്ടാ​യ അ​ട​യാ​ള​ങ്ങ​ള്‍ വ്യ​ക്ത​മാ​യി കാ​ണു​ന്ന ആ​ദ്യ ചി​ത്ര​ങ്ങ​ള്‍ ഏ​റെ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന​മാ​യ ഇ​ന്നു പു​റ​ത്തു​വി​ടു​മെ​ന്ന് ഐ​എ​സ്ആ​ര്‍ഒ അ​റി​യി​ച്ചു.

മാ​ഗ്മ സ​മു​ദ്ര​ത്തി​ന്റെ സാ​ന്നി​ധ്യം

സ​യ​ന്‍സ് ജേ​ര്‍ണ​ലാ​യ നേ​ച്ച​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ല്‍ ച​ന്ദ്ര​നി​ല്‍ ഒ​രി​ക്ക​ല്‍ മാ​ഗ്മ സ​മു​ദ്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന സൂ​ച​ന​യാ​ണു പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്. ച​ന്ദ്ര​ന്റെ ഉ​പ​രി​ത​ല​ത്തി​ല്‍ കാ​ല​ങ്ങ​ള്‍ക്കു മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന ഉ​രു​കി​യ പാ​റ​യു​ടെ പാ​ളി​യാ​ണ് മാ​ഗ്മ (ദ്ര​വ​ശി​ല) സ​മു​ദ്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

(ഭൂ​മി​യു​ടെ​യോ ച​ന്ദ്ര​ന്‍റെ​യോ ഉ​പ​രി​ത​ല​ത്തി​ന് അ​ടി​യി​ലാ​യി ഉ​രു​കി​യ​തോ പാ​തി ഉ​രു​കി​യ​തോ ആ​യ അ​വ​സ്ഥ​യി​ലു​ള്ള പാ​റ, താ​ഴ്ന്ന തി​ള​നി​ല​യു​ള്ള വാ​ത​ക​ങ്ങ​ള്‍, പ​ര​ല്‍ പ​ദാ​ര്‍ഥ​ങ്ങ​ള്‍, മ​റ്റു ഖ​ര വ​സ്തു​ക്ക​ള്‍ ഇ​വ​യു​ടെ മി​ശ്രി​ത​ത്തെ​യാ​ണ് മാ​ഗ്മ അ​ഥ​വാ ദ്ര​വ​ശി​ല എ​ന്ന് പ​റ​യു​ന്ന​ത്).

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പ്ര​ഗ്യാ​ന്‍ റോ​വ​ര്‍ 100 മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച​തി​നി​ടെ ശേ​ഖ​രി​ച്ച മ​ണ്ണി​ന്റെ വി​ശ​ക​ല​ത്തി​ല്‍ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് ജേ​ര്‍ണ​ല്‍ പ​റ​യു​ന്ന​ത്.

മ​ണ്ണി​ന്റെ വി​ശ​ക​ല​ന​ത്തി​ല്‍ ഫെ​റോ​ന്‍ അ​നോ​ര്‍ത്തോ​സൈ​റ്റ് എ​ന്ന ധാ​തു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ച​ന്ദ്ര​നി​ലെ ഒ​രു​ത​രം പാ​റ​യി​ല്‍ കാ​ണു​ന്ന​താ​ണ്. ഇ​താ​ണ് ഉ​രു​കി​യ പാ​ളി​യാ​യ മാ​ഗ്മ സ​മു​ദ്ര​ത്തിന്റെ സാ​ന്നി​ധ്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​ത്.