കോട്ടയം: മുനന്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി.
മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാള്‍ ഈ ഭൂമി കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനം നല്‍കിയതാണെന്നും അതിനെ വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോര്‍ഡിന്റെ നടപടി തെറ്റാണെന്നുമാണ് ഡിവിഷന് ബെഞ്ച് വിധിച്ചത്.
വിധിയുടെ പശ്ചാത്തലത്തില്‍ റവന്യുരേഖകള്‍ ഉള്‍പ്പെടെ തിരികെ നൽകി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും നീക്കാൻ കേരള സർക്കാർ തയാറാകണം. ഇതിനെ തടയുന്ന ഒരു സമ്മർദത്തിനും സർക്കാർ വഴങ്ങരുത്. മുനമ്പം ജനതയ്ക്കു നീതി നൽകാൻ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജാഗ്രതാ സമിതി ആഹ്വാനം ചെയ്തു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: മുനമ്പം ഭൂമിതർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരു മുസ്ലീം മതസംഘടനയും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ […]
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ വിളിച്ച ഉന്നതതല യോഗം മാറ്റിവച്ചു. നവംബർ 16ന് നടത്താനിരുന്ന യോഗം 28ലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക. നിയമ ,റവന്യു മന്ത്രിമാരും […]
വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തിന്റെ ഇരകളായ മുനമ്പം നിവാസികളുടെ അതിജീവന സമരവും ആഗോള ശ്രദ്ധയാകർഷിച്ച വിഷയങ്ങളാണ്. നിലവിലുള്ള വഖഫ് നിയമങ്ങൾക്ക് ഗൗരവമുള്ള പല ഭേദഗതികളും കേന്ദ്ര മന്ത്രിസഭ […]