ഒളിമ്പിക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കി​യ​തി​നെ​തി​രേ വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ൻ: പാ​രീ​സ് ഒളിമ്പിക്സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തെ വി​ക​ല​മാ​ക്കു​ന്ന രീ​തി​യി​ൽ സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ച​തി​നെ അ​പ​ല​പി​ച്ച് വ​ത്തി​ക്കാ​ൻ രം​ഗ​ത്ത്.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​തു​മൂ​ലം വി​ഷ​മ​മു​ണ്ടാ​യ​വ​ർ​ക്കൊ​പ്പം ചേ​രു​ന്നു​വെ​ന്നും ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ​ത്തി​ക്കാ​ൻ വ​ക്താ​വ് പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ ഒ​ത്തു​ചേ​രു​ന്ന ഒ​രു സു​പ്ര​ധാ​ന ച​ട​ങ്ങി​ൽ മ​ത​ത്തെ​ക്കു​റി​ച്ച് പ​രി​ഹാ​സ്യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​താ​യി​രു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.