പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ അഞ്ചാമതെത്തിയതോടെയാണ് താരം ഫൈനലില്‍ കടന്നത്. ഹീറ്റ്സില്‍ എട്ട് മിനിറ്റ് 15.43 സെക്കന്‍ഡിലാണ് അവിനാഷ് ഫിനിഷിംഗ് ലൈന്‍ കടന്നത്. പ്രാഥമിക റൗണ്ടിലെ മൂന്ന് ഹീറ്റ്സുകളിലായി ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്കാണ് ഫൈനല്‍ യോഗ്യത ലഭിക്കുന്നത്. വ്യാഴാഴ്ചയാണ് 3000 മീറ്റര്‍ ചെയ്സ് ഫൈനല്‍. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അവിനാഷ് മെഡല്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അനുബന്ധ വാർത്തകൾ
ശ്രീജേഷിന് രണ്ടു കോടി നൽകും
- സ്വന്തം ലേഖകൻ
- August 22, 2024
- 0
തിരുവനന്തപുരം: പാരിസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
- സ്വന്തം ലേഖകൻ
- August 7, 2024
- 0
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിനേഷ് ഫോഗട്ടിന് മികച്ച […]
മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍
- സ്വന്തം ലേഖകൻ
- July 29, 2024
- 0
ഒളിമ്പിക്സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.