ച​രി​ത്രം..! വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ്

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ ജെ​ഫേ​ർ​സ​ന്‍ വെ​ങ്ക​ല​വും നേ​ടി.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സെ​ന്‍റ് ലൂ​സി​യ ഒ​രു ഒ​ളി​മ്പി​ക് മെ​ഡ​ൽ നേ​ടു​ന്ന​ത്. ര​ണ്ടാം സ്ഥാ​നം നേ​ടി​യ റി​ച്ച​ഡ്സ​ൻ 10.87 സെ​ക്ക​ൻ​ഡി​ലും ജെ​ഫേ​ർ​സ​ൻ 10.92 സെ​ക്ക​ൻ​ഡി​ലും ഓ​ടി​യെ​ത്തി.