സി.കെ. കുര്യാച്ചൻ കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ. നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 […]
കാലുപിടിക്കാനില്ല; വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അൻവർ
നിലന്പൂർ: സഹകരണ കക്ഷിയായി യുഡിഎഫ് പ്രഖ്യാപിക്കാത്തതിന് വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് പി.വി. അൻവർ. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുന്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എടുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. […]
നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച കോട്ട: എം.എ. ബേബി
കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച […]
കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു
ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്നു കുഞ്ഞിനു ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28)യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്റർ-ജീന ദന്പതികളുടെ മകളാണ്. […]
ആദിവാസി യുവാവിനു മർദനം: രണ്ടുപേർ റിമാൻഡിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ച കേസിൽ പ്രതികളായ രണ്ടുപേരെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഷോളയൂർ ജിൻസി ഹൗസിൽ റെജി മാത്യു (21), ആലപ്പുഴ […]
കൊച്ചിയിൽ കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി; കൈനോട്ടക്കാരൻ അറസ്റ്റിൽ
തൊടുപുഴ: കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച കാണാതായ 14കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. വർഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു […]
കേരളത്തില്‍ മയക്കുമരുന്ന് വര്‍ധിച്ചു: എം.വി.ഗോവിന്ദൻ
കൊച്ചി: കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം ഗൗരവമായി പരിഗണിക്കേണ്ടനിലയില് വ്യാപിച്ചിട്ടുണ്ടെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം മയക്കുമരുന്നുകളുടെ ഹബ്ബാണെന്നു ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേരളത്തില്‍ മയക്കുമരുന്നുകള്‍ […]
ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
യുക്രെയ്നിലും ഗാസയിലും സമാധാനാഹ്വാനവുമായി ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: യുക്രെയ്നിലും ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾക്കെതിരേ വീണ്ടും ശബ്ദമുയർത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുജന സന്പർക്കപരിപാടിയിലാണ് സമാധാനം സ്ഥാപിക്കാനും വെടിനിർത്തൽ […]
കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു
മാഡ്രിഡ്: ആഫ്രിക്കൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകൾക്കു സമീപമായിരുന്നു അപകടം. ബോട്ടിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്പാനിഷ് തീരരക്ഷാ സേനയുടെ കപ്പൽ […]