അബുജ: മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത പേമാരിയിൽ നൂറിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിന്നതിനെ തുടർന്ന് മോക്വ പട്ടണം വെള്ളപ്പൊക്കത്തിൽ […]
ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചസംഭവം; നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവ് കാരണം
കട്ടപ്പന: ലിഫ്റ്റിൽ കുടുങ്ങി സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിംഗ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി […]
റോഡിലെ കുഴികൾ അടച്ച് മാതൃകയായി നെടുമങ്ങാട് ട്രാഫിക് പോലീസ്
നെടുമങ്ങാട് : പഴകുറ്റി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നെടുമങ്ങാട് ട്രാഫിക് പോലീസ് രംഗത്തിറങ്ങി.ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി കടന്ന് പോകുന്നത്.വാഹനങ്ങൾ കുഴികളിൽ ഇറങ്ങി […]
ഫ്രാൻസിൽ കുട്ടികളുടെ സംരക്ഷണത്തിന് പുകവലി നിരോധനം
പാരീസ്: കുട്ടികൾ വരുന്ന പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനിച്ച് ഫ്രഞ്ച് സർക്കാർ. കടൽത്തീരങ്ങൾ, പാർക്കുകൾ, സ്കൂൾ പരിസരങ്ങൾ, കായികവേദികൾ എന്നിവ നിരോധനമേഖലകളാകും. ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരുന്ന നിരോധനം പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പാക്കും. ലംഘിക്കുന്നവർ […]
പിന്തുണ പാക്കിസ്ഥാന്: കൊളംബിയയുടെ നിലപാടിൽ കടുത്ത നിരാശ അറിയിച്ച് തരൂർ
ബൊഗോട്ട: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻകാർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ശശി തരൂർ. എംപി. ഭീകരതയ്ക്ക് ഇരയായവരോട് കൊളംബിയയ്ക്കു സഹതാപം […]
ഇറാന് സൗദിയുടെ മുന്നറിയിപ്പ്; ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രേലി ആക്രമണം
റിയാദ്: അമേരിക്കയുമായി ആണവകരാർ ഉണ്ടാക്കിയില്ലെങ്കിൽ ഇസ്രയേലിന്റെ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ഇറാന് സൗദി നല്കിയതായി റിപ്പോർട്ട്. സൗദിയിലെ സൽമാൻ രാജാവ് കഴിഞ്ഞമാസം തന്റെ മകൻ ഖാലിദ് ബിൻ സൽമാനെ ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള […]
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് യുഎസ് പദ്ധതി
വാഷിംഗ്ടൺ ഡിസി: ഗാസയിൽ രണ്ടു മാസത്തേക്കു വെടിനിർത്താൻ അമേരിക്ക മുന്നോട്ടുവച്ച പദ്ധതി ഇസ്രയേൽ അംഗീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, വെടിനിർത്താൻ തയാറല്ലെന്നു ഹമാസ് വൃത്തങ്ങൾ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് […]
സമീപനം മാറും; ഇസ്രയേലിന് മാക്രോണിന്റെ മുന്നറിയിപ്പ്
സിംഗപ്പുർ: ഗാസയ്ക്കു സഹായം നിഷേധിക്കുന്നതു തുടർന്നാൽ ഇസ്രയേലിനെതിരായ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സിംഗപ്പൂർ സന്ദർശിച്ച അദ്ദേഹം അവിടത്തെ പ്രധാനമന്ത്രി ലോറൻസ് വോംഗിനൊപ്പം പത്രസമ്മേളനം നടത്തുകയായിരുന്നു. സഹായനിഷേധം തുടരുന്ന പക്ഷം വെസ്റ്റ് […]
ലൈബീരിയൻ പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറങ്ങി
മൺറോവിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ പ്രസിഡന്റ് ജോസഫ് ബൊക്കായ് സഞ്ചരിച്ച വിമാനം റൺവേയിൽ ഇടിച്ചിറങ്ങി. നൈജീരിയ സന്ദർശിച്ചു മടങ്ങിയ പ്രസിഡന്റ് സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിലെ റോബർട്ട്സ് ഇന്റർനാഷണൽവിമാനത്താവളത്തിൽ […]
ട്രംപിന് അപ്പീൽ കോടതിയിൽ ആശ്വാസം; തീരുവ ചുമത്തുന്നത് തുടരാം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിന് വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതു തുടരാം. തീരുവ ചുമത്തുന്നതു തടഞ്ഞ് ന്യൂയോർക്കിലെ അന്താരാഷ്ട്ര വാണിജ്യ കാര്യങ്ങൾക്കുള്ള കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കോടതി മരവിപ്പിച്ചു. ട്രംപ് ഭരണകൂടം […]