ന്യൂഡൽഹി: തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ വിദേശത്തേക്കു പുറപ്പെട്ട ബഹുകക്ഷി പ്രതിനിധിസംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ട്. നിലവിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പാർലമെന്റ് അംഗങ്ങൾ തിരിച്ചെത്തിയതിനു ശേഷമായിരിക്കും കൂടിക്കാഴ്ച. […]
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകൾക്കു കണക്കില്ല
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കു കൃത്യമായ കണക്കില്ല. മന്ത്രിമാരുടെ വിദേശയാത്രാ ചെലവുകൾ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. വിദേശയാത്രാ ചെലവുകൾ പല ശീർഷകങ്ങളിൽ […]
പി.വി. അൻവറിന്റെ ഒരു പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം
നിലന്പൂർ: പി.വി. അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രിക തള്ളി. അതേസമയം, അൻവർ മറ്റൊരു സെറ്റ് പത്രികകൂടി നൽകിയിട്ടുള്ളതിനാൽ സ്വതന്ത്രനായി മത്സരിക്കാം. തൃണമൂൽ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ച പത്രികയിൽ ചില പ്രശ്നമുണ്ടെന്നു വരണാധികാരി […]
അങ്കണവാടി മെനുവിൽ മുട്ടബിരിയാണിയും പുലാവും കൊഴുക്കട്ടയും
തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിനു പകരം ഇനി ബിരിയാണിയും. ഏതാനു മാസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ, കായംകുളം പ്രയാര്‍ കിണര്‍മുക്കിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കുവിന്റെ ആഗ്രഹപ്രകാരമാണു മന്ത്രി വീണാ ജോർജിന്റെ നടപടി. ഉപ്പുമാവു തിന്നു […]
കൊളറാഡോ പെട്രോൾ ബോംബാക്രമണം: വധശ്രമത്തിനു കേസെടുത്തു
ഡെൻവർ: അമേരിക്കയിലെ കൊളറാഡോയിലെ പെട്രോൾ ബോംബാക്രമണം വധശ്രമമായിരുന്നെന്ന് പോലീസ്. ഇസ്രേലി അനുകൂല പ്രകടനക്കാരെ എല്ലാവരെയും കൊല്ലാനായിരുന്നു അക്രമി പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. അക്രമി മുഹമ്മദ് സാബ്രി സോളിമാന്റെ പക്കൽ 18 പെട്രോൾ ബോംബുകളാണുണ്ടായിരുന്നത്. എന്നാൽ […]
പാക് ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി മലിർ ജയിലിൽനിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. പ്രദേശത്ത് ഭൂകന്പം ഉണ്ടായതിനെത്തുടർന്ന് സുരക്ഷയുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിനു ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പാരാമിലിറ്ററി ഫ്രോണ്ടിയർ […]
നിലന്പൂർ ഫലം പിണറായി സർക്കാരിനെ കാവൽ സർക്കാരാക്കി മാറ്റുമെന്ന് ചെന്നിത്തല
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്പോൾ പിണറായി സർക്കാർ കാവൽ സർക്കാരായി മാറുമെന്നു രമേശ് ചെന്നിത്തല. നിലന്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരേ വോട്ട് ചെയ്യാൻ ജനങ്ങൾ […]
കേരളത്തിന് വന്ദേ സ്ലീപ്പർ ഉറപ്പായി
കൊല്ലം : കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന കാര്യം ഉറപ്പായി. ബംഗളൂരുവിൽ നിന്ന് ജോലാർപേട്ട, കോട്ടയം, കൊല്ലം വഴി തിരുവനന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി ) സർവീസ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ദക്ഷിണ […]
കോഴിക്കോട്ട് ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് അഞ്ചു കോടി
കോഴിക്കോട്: നഗരത്തില്‍ ഒരുമാസത്തിനിടെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ഏഴുപേരില്‍നിന്നായി തട്ടിയെടുത്തത് അഞ്ചു കോടി 39 ലക്ഷം രൂപ. തട്ടിപ്പിനിരയായവരില്‍ ബാങ്ക് മാനേജരും ഉള്‍പ്പെടുന്നു. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണു പോലീസ് […]
നിലന്പൂരിൽ 18 പത്രികകൾ സ്വീകരിച്ചു
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മ പരിശോധനയിൽ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. […]