മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയതില്‍ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി […]
കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവർ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോയെന്ന് പരിശോധിക്കണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. […]
പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഷ്വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശി പ്രവീണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. […]
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മകനെ അച്ഛൻ കൊലപ്പെടുത്തി; പ്രതി പിടിയിൽ
പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്. ശിവന്റെ മകൻ […]
പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാർഥി കാണാതായി; അന്വേഷണം തുടരുന്നു
കൊച്ചി: എറണാകുളം പിറവത്ത് നിന്ന് പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. […]
നിലമ്പുർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വൈകുന്നേരം മൂന്നോടെ സാധുവായ നാമനിർദേശപത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ […]
കരുവന്നൂർ തട്ടിപ്പുകേസ്; സമൻസ് നടപടികൾക്കു തുടക്കമാകുന്നു
തൃശൂർ: കരുവന്നൂർ തട്ടിപ്പു കേസിൽ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി പ്രതികൾക്കു സമൻസ് അയയ്ക്കുന്നതിനുള്ള നടപടികൾക്ക് ഉടൻ തുടക്കമാകും. ഇഡി കുറ്റപത്രം സമർപ്പിച്ച കേസിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ എംപി, […]
കർണാടകയിൽ യുവാവിനെ കുത്തിക്കൊന്നു
കൊപ്പൽ: സ്വത്ത് തർക്കത്തെത്തുടർന്ന് കർണാടകയിൽ യുവാവിനെ ബേക്കറിയിൽ വച്ച് 10 പേരടങ്ങിയ സംഘം കുത്തിക്കൊന്നു. മേയ് 31ന് കുഷതഗി താലൂക്കിലെ തവറഗെര പട്ടണത്തിലായിരുന്നു സംഭവം. പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ചശേഷം സംഭവത്തിലുൾപ്പെട്ട ഏഴ് […]
കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
കോട്ടയം: കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറിയിൽ എൻ.ജെ. ജോയിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ജോയിയും ഭാര്യയും മകളും തെള്ളകത്തെ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് വീട്ടിൽ മോഷണം […]
വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് അനൂപ് ജേക്കബിൽനിന്നു പണം തട്ടാൻ ശ്രമം
കൂത്താട്ടുകുളം: പിറവം എംഎൽഎ അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് എംഎൽഎയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തിന് മുളന്തുരുത്തിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു […]