ടെഹ്റാൻ: ഇറാനിലെ നഗരങ്ങളിൽ നായകളുമായി നടക്കാനിറങ്ങുന്നതു നിരോധിച്ചു. ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നാണു മുന്നറിയിപ്പ്. തലസ്ഥാനമായ ടെഹ്റാനിൽ 2019 മുതൽ ഈ നിരോധനം നിലവിലുണ്ട്. പോലീസാണ് ഈ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച 18 […]
ഇറാൻ ബദൽ ആണവകരാർ തയാറാക്കും
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഇറാൻ ബദൽ കരാർ തയാറാക്കുമെന്ന് അറിയിച്ചു. ഇറാന്റെ കരാർ സമഗ്രവും സന്തുലിതവും യുക്തിക്കു നിരക്കുന്നതുമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം […]
ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ
ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം ശാന്തമായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഞായറാഴ്ച പകൽ നഗരമധ്യത്തിൽ പ്രക്ഷോഭം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടി. […]
മേഘാലയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമെന്ന് പോലീസ്
ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് […]
നേട്ടങ്ങളുയർത്തിക്കാട്ടി ബിജെപി; കള്ളങ്ങളുടെ 11 വർഷമെന്നു കോണ്ഗ്രസ്
ന്യൂഡൽഹി: മോദിസർക്കാർ അധികാരമേറ്റെടുത്ത് 11 വർഷം പൂർത്തിയായ ദിനത്തിൽ നേട്ടങ്ങളുടെ പട്ടികയുമായി ബിജെപിയും കള്ളങ്ങളുടെ കണക്കുമായി കോണ്ഗ്രസും. 140 കോടി ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യം വിവിധ മേഖലകളിൽ അതിവേഗ വളർച്ച കൈവരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര […]
ഇന്ത്യ മൂന്ന് അത്യാധുനിക ചാരവിമാനങ്ങൾ വാങ്ങുന്നു
ന്യൂഡൽഹി: വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണസംവിധാനം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ അടങ്ങിയ മൂന്നു ചാരവിമാനങ്ങൾ വാങ്ങാനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്റലിജൻസ് സംവിധാനം, നിരീക്ഷണസംവിധാനം, ലക്ഷ്യം ഭേദിക്കുന്നതിനുള്ള കൃത്യത, സൈനിക പരിശോധന തുടങ്ങിയവയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ചാരവിമാനങ്ങൾ വാങ്ങാനാണു […]
ദേശീയ അധ്യക്ഷൻ : തെരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കാൻ ബിജെപി
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് സൂചന. നിലവിലെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പകരക്കാരനെ ഏപ്രിലോടെ കണ്ടെത്താനായിരുന്നു ബിജെപിയുടെ തീരുമാനമെങ്കിലും പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാർട്ടി പുനഃസംഘടന […]
തീവ്രവാദം നിർത്താതെ നദീജല കരാറിൽ ചർച്ചയില്ല: ഇന്ത്യ
ന്യൂഡൽഹി: തീവ്രവാദം അവസാനിപ്പിക്കാതെ സിന്ധുനദീജല കരാറിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ഇന്ത്യ. കരാർ പൂർണമായി പൊളിച്ചെഴുതാൻ ഇന്ത്യ നിലപാടെടുത്തുവെന്നും സൂചനയുണ്ട്. നദീജല കരാർ റദ്ദാക്കിയതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ പലതവണ […]
സോണിയ ഗാന്ധി വൈദ്യപരിശോധനയ്ക്കു വിധേയയായി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്നലെ ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അമാൻ അറിയിച്ചു. രക്തസമ്മർദത്തെത്തുടർന്ന് മൂന്നുദിവസം മുന്പ് സോണിയ […]
ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷപ്രസംഗം; ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചു
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിച്ചതായി സുപ്രീംകോടതി വൃത്തങ്ങൾ. രാജ്യസഭാ സെക്രട്ടേറിയറ്റിന് വിഷയത്തിൽ ഇടപെടാൻ പ്രത്യേക […]