ബാഗ്ദാദ്: ഇറാക്കിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യക്തിനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഒന്‍പതു വയസു വരെ താഴാൻ ഇടയാക്കുമെന്ന് ആശങ്ക. ശൈശവ വിവാഹം വർധിക്കാൻ ഇടയാക്കുന്ന ഭേദഗതിക്കെതിരേ തലസ്ഥാനമായ ബാഗ്ദാദിൽ പ്രതിഷേധങ്ങൾ നടന്നു. […]
നിക്കരാഗ്വയിൽ ഏഴു വൈദികരെ അറസ്റ്റ് ചെയ്തു നാടുകടത്തി
റോം: സഭാവിരുദ്ധ നടപടികൾ തുടരുന്ന മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം ഏഴു വൈദികരെക്കൂടി അറസ്റ്റ് ചെയ്ത് നാടുകടത്തി. മത്തഗാൽപ, എസ്തേലി എന്നീ രൂപതകളിൽപ്പെട്ട വിക്ടർ ഗോദോയ്, ഹയിറൊ പ്രവീയ, സിൽവിയ റൊമേരൊ, […]
ടൈറ്റാനിക്കിലെ ഗാനം: ട്രംപിനെ വിമർശിച്ച് സെലിൻ ഡിയോൺ
ഒട്ടാവ: ‘ടൈറ്റാനിക്’ സിനിമയിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ വിമർശിച്ച് പാട്ട് പാടിയ സെലിൻ ഡിയോൺ. മൊണ്ടാനയിലെ ട്രംപിന്റെ പരിപാടിയിലാണു […]
ട്രംപിന്റെ പ്രചാരണ ടീമിനു നേർക്ക് ഇറാന്റെ സൈബറാക്രമണം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ ടീം ഇറാന്റെ സൈബർ ആക്രമണത്തിനു വിധേയമായെന്നു സംശയം. ഹാക്കിംഗ് നടന്നുവെന്നും ഇതിനു പിന്നിൽ ഇറാനാകാമെന്നും പ്രചാരണവിഭാഗം അറിയിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് […]
യുട്യൂബ് മുൻ മേധാവി സൂസൻ അന്തരിച്ചു
കലിഫോർണിയ: വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യുട്യൂബ് മുന്‍ സിഇഒയും ഗൂഗിളിന്റെ ആദ്യ ജീവനക്കാരിലൊരാളുമായ സൂസന് വോജിസ്കി (56) അന്തരിച്ചു. കലിഫോർണിയയ്ക്കടുത്ത സാന്താ ക്ലാര സ്വദേശിനിയാണ്. ശ്വാസകോശ അര്‍ബുദം ബാധിച്ച് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. സൂസന്റെ […]
ബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി
ധാക്ക: ബംഗ്ലാദേശിൽ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. […]
ബാങ്കുകളിൽ നാല് നോമിനികളാകാം
ന്യൂഡൽഹി: ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം നാല് അവകാശികളെ (നോമിനികളെ) വരെ തുടർച്ചയായി നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുള്ള ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ 2024, പാർലമെന്റിൽ അവതരിപ്പിച്ചു. ബാങ്കിലുള്ള തുക അവകാശപ്പെടാൻ (ക്ലെയിം ചെയ്യാൻ) […]
നുഴഞ്ഞുകയറ്റം: 11 ബംഗ്ലാദേശികൾ പിടിയിൽ
ന്യൂഡൽഹി: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ്ചെയ്തതായി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പശ്ചിമബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിവഴി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. തുടർനടപടികൾക്കായി ഇവരെ സംസ്ഥാന പോലീസുകളെ […]
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു
അമരാവതി: തുംഗഭദ്ര അണക്കെട്ടിന്റെ പത്തൊന്‍പതാം നന്പർ ഗേറ്റ് കനത്ത ജലപ്രവാഹത്തിൽ ഒഴുകിപ്പോയതിനെത്തുടർന്ന് ഡാമിലെ അവശേഷിച്ച് 33 ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിട്ട് വൻ അപകടം ഒഴിവാക്കി. ഇന്നലെ രാവിലെവരെ ഒരു ലക്ഷം ക്യുസെക്സ് ജലം […]
കഞ്ചാവുമായി അതിഥിതൊഴിലാളി അറസ്റ്റിൽ
കോട്ടയം: രണ്ടു കിലോയിലധികം കഞ്ചാവുമായി അതിഥിതൊഴിലാളിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി നാരായൺ നായിക്ക് (35)ആണ് പിടിയിലായത്. ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എംജി […]