ഇസ്താംബുൾ: ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ തുർക്കിയുടെ പങ്കാളിത്തം തേടി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യമന്ത്രി ഹാക്കൻ ഫിദാനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാർ ചർച്ചകളുടെ വിശദാംശങ്ങളാണ് ബ്ലിങ്കൻ […]
റഷ്യയിലേക്ക് യുക്രെയ്നിന്റെ ഡ്രോൺ വർഷം
മോസ്കോ: റഷ്യക്കുനേരേ യുക്രെയ്നിന്റെ ശക്തമായ ഡ്രോൺ ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷം യുക്രെയ്നിന്റെ ഭാഗത്തു നിന്ന് ഇതുവരെയുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണു കഴിഞ്ഞ രാത്രിയുണ്ടായത്. ആക്രമണം ഉണ്ടായതായി റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു. തലസ്ഥാനത്തെ […]
ഫത്ത ജനറലിന്റെ സഹോദരൻ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനന്റെ തീരനഗരമായ സിദോനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ അനുകൂല സൈനിക വിഭാഗമായ ഫത്തയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹോദരൻ കൊല്ലപ്പെട്ടു. ഫത്ത ജനറൽ മുനീർ അൽ മുഖ്ദയുടെ സഹോദരൻ ഖലീൽ അൽ മുഖ്ദയാണു […]
അൽ-ബലയിൽ ആക്രമണത്തിന് ഇസ്രയേൽ
ഗാസ: മധ്യഗാസയിലെ പ്രധാന ആശുപത്രിക്കു സമീപമുള്ള ജനവാസകേന്ദ്രത്തിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ദേർ അൽ-ബലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക ആരോഗ്യകേന്ദ്രമാണ് അൽ-അക്സ ആശുപത്രി. പ്രദേശത്ത് ഉടൻ ആക്രമണം നടത്തുമെന്നാണ് […]
ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം
ജറുസലേം: ഗോലാൻ കുന്നുകളിൽ ലബനലിലെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം. അമ്പതിലേറെ റോക്കറ്റുകളാണ് ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ പതിച്ചത്.നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഒരുവീടിനു തീപിടിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഗാസ വെടിനിർത്തൽ […]
ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കേസ്. സിൽഹെത് നഗരത്തിൽ നടന്ന പ്രതിഷേധറാലിക്കു നേർക്കുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഹസീനയ്ക്കും മറ്റ് 86 പേർക്കുമെതിരേയാണ് കേസ്. ഓഗസ്റ്റ് നാലിനു നടന്ന […]
ആരോഗ്യപ്രവർത്തകർ സുരക്ഷിതരല്ലെന്ന് സുപ്രീംകോടതി; പരിശോധിക്കാൻ പത്തംഗ സമിതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു. കോൽക്കത്ത ആർജി കർ ആശുപത്രിയിൽ […]
വയനാട് ദുരന്തം: തെരച്ചിൽ അവസാനിപ്പിക്കുന്നു
കൽപ്പറ്റ: പാറക്കെട്ടുകൾക്കടിയിലും പതഞ്ഞ ചെളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സർക്കാർ ദുരന്തഭൂമിയിലെ തെരച്ചിൽ അവസാനിപ്പിക്കുന്നു. തെരച്ചിൽ നിർത്തുന്നതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർക്കടക്കം ഭക്ഷണം വിളന്പിയിരുന്ന കമ്യൂണിറ്റി കിച്ചണ്‍ അടച്ചു. കേന്ദ്ര-സംസ്ഥാന സേനകളിലെ […]
അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു: മൂന്ന് ബംഗ്ലാദേശികള്‍ അറസ്റ്റില്‍
അഗര്‍ത്തല: ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ മൂന്ന് ബംഗ്ലാദേശികള്‍ അറസ്റ്റില്‍. ബുധനാഴ്ച ത്രിപുരയിലെ അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ത്രിപുര പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഗര്‍ത്തലയില്‍ […]
ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക്
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിക്കും. ലോക്സഭാംഗമായതിനെത്തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ ഒഴിഞ്ഞ സീറ്റിലാണു ജോർജ് കുര്യൻ മത്സരിക്കുക. ഇതടക്കം 12 രാജ്യസഭാ സീറ്റുകളിലേക്ക് സെപ്റ്റംബർ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് […]