തിരുവനന്തപുരം: നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. കൊടുമുടി പോലെ ഇന്നും ഉയർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, അതേ ഉറപ്പോടെ, കരുത്തോടെ അചഞ്ചലനായി തല ഉയർത്തി നിൽക്കുന്ന വ്യക്തിത്വം. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പി. മാധവൻ നായർ […]
അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ
അഗർത്തല: ത്രിപുരയിലൂടെ അനധികൃതമായി ഇന്ത്യയിലേക്കു കടന്ന 11 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇവരെ സഹായിച്ച മൂന്ന് ഇന്ത്യക്കാരും പിടിയിലായി. അഹമ്മദാബാദിലേക്കും ചെന്നൈയിലേക്കും പോകാനായി ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ അഗർത്തല റെയിൽവേ പോലീസ് കസ്റ്റഡിയിൽ […]
അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം
ദുബായ്: വാർത്താ ചാനലായ അൽജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം. ഇന്നലെ പുലർച്ചെ വെസ്റ്റ് ബാങ്കിലെ ഓഫീസിലാണ് റെയ്ഡ് നടത്തിയത്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാൻ ഇസ്രയേൽസേന നിർദേശം നൽകുകയും ചെയ്തു. […]
ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി ഇന്തോനേഷ്യക്കു സ്വന്തം
ജക്കാർത്ത: ലോകത്തിൽ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യക്കു സ്വന്തം. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ നോർത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണു […]
അന്നയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ന്യൂഡൽഹി: പൂനയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ) കമ്പനിയില്‍ ജോലിയിലിരിക്കെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര […]
മണിപ്പുരിൽ ആയുധങ്ങൾ പിടിച്ചെത്തു
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽനിന്ന് ആയുധങ്ങൾ കണ്ടെത്തി. റോക്കറ്റുകൾ, സ്റ്റണ്‍ ഷെല്ലുകൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണം ശക്തമായതിനെത്തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ മരിച്ചവരുടെ എണ്ണം 37 ആയി
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. കൊല്ലപ്പെട്ടവരിൽ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി ലബനൻ ആരോഗ്യമന്ത്രി ഫിരാസ് അബിയാദ് പറഞ്ഞു. ആക്രമണത്തിൽ 68 […]
വെടിനിർത്തൽ കരാർ: പ്രതീക്ഷയുണ്ടെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ അമേരിക്ക ശ്രമിച്ചുവരികയാണെന്നു പ്രസിഡന്റ് ജോ ബൈഡൻ. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം ഉണ്ടായതിനു പിന്നാലെയാണു ബൈഡന്റെ പ്രതികരണം. തനിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്നും ദേശീയസുരക്ഷാ ടീം കരാർ […]
കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ അമേരിക്ക തേടിയ കൊടുംകുറ്റവാളി
ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളിലൊരാൾ. ഹിസ്ബുള്ളയുടെ ഉന്നത സൈനിക വിഭാഗമായ റദ്വാൻ ഫോഴ്സിന്റെ ആക്ടിംഗ് കമാൻഡർ ഇബ്രാഹിം അക്വിൽ (61) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ […]
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
റോട്ടർഡാം: നെതർലാൻഡ്സിലെ തുറമുഖനഗരമായ റോട്ടർഡാമിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയിൽ സെൻട്രൽ റോട്ടർഡാമിലായിരുന്നു സംഭവം. 32കാരനായ സ്വദേശിയാണു മരിച്ചത്. സ്വിറ്റ്സർലൻഡ് സ്വദേശിയായ യുവാവിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. […]