തിരുവനന്തപുരം: ദേശീയ കായിക വേദി എർപ്പെടുത്തിയ മികച്ച കായികതാരത്തിനുള്ള പ്രഥമ ഉമ്മൻചാണ്ടി കായിക പുരസ്കാരം ഒളിന്പ്യൻ പി.ആർ. ശ്രീജേഷിന്.
മികച്ച പരിശീലകനായി ഗോഡ്സണ്‍ ബാബു (നെറ്റ് ബോൾ), മികച്ച കായിക അധ്യാപികയായി യു.പി. സാബിറ (ജിഎച്ച്എസ്എസ്, ബേപ്പൂർ) തുടങ്ങിയവരും പുരസ്കാര ജേതാക്കളായി. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.