നിലന്പൂർ: ജനവിരുദ്ധ ഭരണകൂടത്തിന്റെ നയങ്ങളെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും നിലന്പൂരിലെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപി. നിലന്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദീപികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്യാടൻ ഷൗക്കത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാത്രമല്ല എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ്. ഷൗക്കത്തിന്റെ വിജയം ഉറപ്പാണെന്നും ഷാഫി പറന്പിൽ പറഞ്ഞു.