മലപ്പുറം: താനൊരു വഞ്ചകനാണെന്ന് വരുത്തിതീർക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നെന്ന് പി.വി.അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്‍വര്‍ വിമർശിച്ചു.
പിണറായി ആദ്യം വഞ്ചിച്ചത് വി.എസിനെയാണ്. വി.എസിനെ വഞ്ചിച്ചുകൊണ്ടാണ് പിണറായി ആദ്യം മുഖ്യമന്ത്രിപദത്തിൽ എത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
ശബരിമല വിഷയത്തിൽ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് നിലന്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി.
ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ മുഖ്യമന്ത്രി വഞ്ചിച്ചു. ജപ്തി ചെയ്യില്ലെന്നും വീട്ടില്‍നിന്ന് ആരെയും ഇറക്കിവിടില്ലെന്നും പറഞ്ഞ് ആളുകളെ വഞ്ചിച്ചെന്നും അൻവർ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്ന സ്ഥലമാണ് നിലമ്പൂരെന്നും അൻവർ ആരോപിച്ചു.