ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര് കൊല്ലപ്പെട്ടു. 50ൽ അധികം പേര്‍ക്ക് പരിക്കുണ്ട്.
ആശുപത്രിയിലുള്ള പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ സ്ഫോടനമാണെന്നാണ് നിഗമനം. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്നവരാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാക് ഭരണകൂടം അറിയിച്ചു. ഇതുവരെ ഒരു സംഘടനയും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.