ബസിൽ നിന്നു തെറിച്ചുവീണ് പതിനാറുകാരൻ മരിച്ചു

പ​​ള്ളു​​രു​​ത്തി: ചെ​​ല്ലാ​​ന​​ത്ത് ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബ​​സി​​ൽ​​നി​​ന്ന് തെ​​റി​​ച്ചു​​വീ​​ണ് പ​​തി​​നാ​​റു​​കാ​​ര​​ന് ദാ​​രു​​ണാ​​ന്ത്യം. ചെ​​ല്ലാ​​നം മാ​​ലാ​​ഖ​​പ്പ​​ടി​​യി​​ൽ പു​​ത്ത​​ൻ​​ത​​റ മാ​​ർ​​ട്ടി​​ൻ സു​​മോ​​ദി​​ന്‍റെ മ​​ക​​ൻ പ​​വ​​നാ​​ണ് മ​​രി​​ച്ച​​ത്. ആ​​ലു​​വ -ചെ​​ല്ലാ​​നം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ഫോ​​ർ​​സ്റ്റാ​​ർ ബ​​സി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മാ​​ലാ​​ഖ​​പ്പ​​ടി​​ക്ക് മു​​ന്പു​​ള്ള സ്റ്റോ​​പ്പി​​ൽ​​നി​​ന്ന് ബ​​സി​​ൽ ക​​യ​​റി​​യ പ​​വ​​ൻ പു​​റ​​കി​​ലെ വാ​​തി​​ൽ​​പ്പ​​ടി​​യി​​ൽ നി​​ന്നാ​​ണ് പു​​റ​​ത്തേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ​​ത്. ഈ ​​സ​​മ​​യം ബ​​സി​​ന്‍റെ വാ​​തി​​ല​​ട​​ച്ചി​​രു​​ന്നി​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പ​​വ​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു.

അ​​പ​​ക​​ട​​ത്തി​​ന്‍റെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. അ​​ല​​ക്ഷ്യ​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ച​​തി​​ന് ബ​​സ് ഡ്രൈ​​വ​​ർ​​ക്കെ​​തി​​രേ ക​​ണ്ണ​​മാ​​ലി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. അ​​തേ​​സ​​മ​​യം സം​​ഭ​​വ​​ത്തി​​ൽ ബ​​ന്ധു​​ക്ക​​ളു​​ടെ കൂ​​ടി മൊ​​ഴി​​യെ​​ടു​​ക്കു​​മെ​​ന്നും പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. സം​​സ്കാ​​രം ന​​ട​​ത്തി. മാ​​താ​​വ് :ഷാ​​ലു. സ​​ഹോ​​ദ​​രി : അ​​സ്ന.