ക​ഞ്ചാ​വ് വി​ല്‍​പ്പ​ന: പ്ര​തി​ക്ക് ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വ്

മ​ഞ്ചേ​രി: വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 2.014 കി​ലോ​ഗ്രാം ക​ഞ്ചാ​വ് സ​ഹി​തം പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​ന് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് കോ​ട​തി ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മേ​ലേ കാ​ളി​കാ​വ് കൊ​ല്ലാ​ര​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​വാ​സി(29)​നെ​യാ​ണ് ജ​ഡ്ജ് എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​മാ​സ​ത്തെ അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2019 ആ​ഗ​സ്റ്റ് ര​ണ്ടി​നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ​ര​മ്പ​ലം മൂ​ച്ചി​ക്ക​ലി​ല്‍ പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ന്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ​ഞ്ചി​യി​ലാ​ക്കി കൈ​വ​ശം സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യം നേ​ടി​യി​രു​ന്നു. പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ. സു​രേ​ഷ് ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണം പി​ന്നീ​ട് എ​എ​സ്പി രീ​ഷ്മ ര​മേ​ശ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.