മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി എത്തും.
ഈമാസം ഒമ്പത്,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്ക നിലമ്പുരിൽ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പുര്‍ നിയമസഭാ മണ്ഡലം.