കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനു സമീപം ചരക്കുകപ്പല്‍ മുങ്ങിയത് വിനാശകരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും മത്സ്യസമ്പത്തിന്റെ ദീര്‍ഘകാല ശോഷണത്തിനും കാരണമാകുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൗരവതരമായ ഇടപെടല്‍ നടത്തണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
അപകടംമൂലം മത്സ്യത്തൊഴിലാളികള്‍ക്കു സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനങ്ങള്‍ സഹായം നല്‍കണമെന്നും സിഎഡിഎഎല് ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവര്‍ ആവശ്യപ്പെട്ടു.