ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ പുതിയ ചിത്രം ബെൻസിൽ വില്ലൻ വേഷത്തിൽ നിവിൻ പോളി. രാഘവ ലോറൻസ് നായകനാകുന്ന സിനിമയിൽ നെഗറ്റിവ് ഷെയ്ഡിലാകും നിവിനെത്തുക. ലോകേഷ് കനകരാജ് കഥയെഴുതുന്ന ചിത്രം ഭാഗ്യരാജ് കണ്ണനാണ് സംവിധാനം ചെയ്യുന്നത്.
മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന് ആണ് ബെന്‍സ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
കഥ മാത്രം ലോകേഷ്. ലോകേഷിന്റെ തന്നെ നിർമാണ കമ്പനിയായ ജി സ്ക്വാഡുമായി സഹകരിച്ച് പാഷന് സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയുടെ റോളക്സ് കഥാപാത്രത്തെ പോലെ കൊടു ക്രൂരനായ വില്ലൻ കഥാപാത്രമായാകും നിവിൻ എത്തുക.
Reveali’N’g our Baddie at 5 PM today 🔥#BenzCastReveal Today 💥@offl_Lawrence @GSquadOffl @PassionStudios_ @TheRoute @Dir_Lokesh @Jagadishbliss @Sudhans2017 @bakkiyaraj_k @SaiAbhyankkar @gouthamgdop @philoedit @jacki_art @actionanlarasu @PradeepBoopath2 @amudhanpriyan pic.twitter.com/Yw5JMSYYOV
— GSquad (@GSquadOffl) June 4, 2025
സായ് അഭയങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു.
ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശ് ആണ് സംഘട്ടനസംവിധാനം. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക.