നിലന്പൂർ: രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൃത്യമായ രാഷ്ട്രീയവും വ്യക്തതയോടു കൂടിയുള്ള വികസന നിലപാടും പറഞ്ഞാണ് നിലമ്പൂരിൽ വോട്ട് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആയിക്കോട്ടെ. ഭരണത്തെ വിലയിരുത്തുന്നതിനോട് ഒരു എതിർപ്പും ഇല്ല. നല്ല ആത്മവിശ്വാസം ഉണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി അവതരിപ്പിച്ചുവെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. രണ്ട് വർഗീയ കൂട്ടുകെട്ടുകൾക്കും എതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒപ്പം നിർത്തുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.