കൽബുർഗി: എൻഡിഎ സർക്കാരിന്റെ 11 വർഷ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 33 തെറ്റുകൾ ചെയ്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇത്രയധികം കള്ളംപറയുന്ന, ആളുകളെ കുരുക്കിലാക്കിയ, യുവാക്കളെ വഞ്ചിച്ച ഒരു പ്രധാനമന്ത്രിയെ താൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ 65 വർഷമായി രാഷ്ട്രീയത്തിലുണ്ട്. ഇദ്ദേഹത്തെപ്പോലെ ആരെയും കണ്ടിട്ടില്ല- ഖാർഗെ പറഞ്ഞു.
“”പ്രധാനമന്ത്രി എല്ലാക്കാര്യത്തിലും കള്ളമാണ് പറയുന്നത്. അദ്ദേഹം പറയുന്നതൊന്നും നടപ്പാക്കിയിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചാലോ, അദ്ദേഹത്തിന് ഉത്തരമില്ല. നോട്ട് നിരോധനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്, എംഎസ്പി തുടങ്ങി നിരവധി കാര്യങ്ങൾ. താൻ ജനങ്ങളോട് കള്ളം പറഞ്ഞതാണെന്നോ തെറ്റ് ചെയ്തായോ അദ്ദേഹം ഒരിക്കലും സമ്മതിച്ചിട്ടില്ല, ഒരിക്കലും അദ്ദേഹം ക്ഷമാപണം നടത്തിയിട്ടില്ല”-ഖാർഗെ കൂട്ടിച്ചേർത്തു.