രമള്ള: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇസ്രയേലിനു നേർക്കു നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ചു പലസ്തീനികൾക്കു പരിക്ക്.
ഇസ്രയേലിനു നേർക്കാണ് മിസൈൽ തൊടുത്തതെങ്കിലും അതു പതിച്ചത് വെസ്റ്റ് ബാങ്കിലെ പലസ്തീൻ പട്ടണമായ സയറിൽ ആയിരുന്നു. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്.
വെള്ളിയാഴ്ച വൈകിട്ട് ഇറേനിയൻ മിസൈൽ ആക്രമണം ഉണ്ടാകുന്നതിനു മുന്പാണ് ഹൂതി മിസൈൽ വന്നത്.
ജറുസലെമിലും വെസ്റ്റ്ബാങ്കിലെ ഇസ്രേലി അധിനിവേശ പ്രദേശങ്ങളിലും മിസൈലിനെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറൺ മുഴങ്ങി. സൈറൺ പലസ്തീൻ പട്ടത്തിൽ കേട്ടോ എന്നതിൽ വ്യക്തതയില്ല.