മുംബൈ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ജൂണിയർ എൻജിനിയറെ മഹാരാഷ്ട്ര എടിഎസ് പിടികൂടി. രവീന്ദ്ര മുരളീധർ വർമ (27) ആണ് ബുധനാഴ്ച അറസ്റ്റിലായത്.
ഡിഫൻസ് ടെക്നോളജി സ്ഥാപനത്തിലായിരുന്നു വർമ ജോലി ചെയ്തിരുന്നത്. അതുവഴി അതീവ സുരക്ഷയുള്ള നേവൽ ഡോക്യാർഡിലെ വർമയ്ക്ക് ലഭിച്ചു.
ഫേസ്ബുക്കിലൂടെ സ്ത്രീയെന്ന വ്യാജേന വർമയെ ബന്ധപ്പെട്ട പാക്കിസ്ഥാനി ഏജന്റിന് ഈ വിവരങ്ങൾ കൈമാറി.